ഒക്ടേവ് കലാശ്രേഷ്ഠ പുരസ്കാരം പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്റർക്ക് സമ്മാനിക്കും



കണ്ണൂർ:സി കെ പണിക്കർ ഭാഗവതർ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്കാരം പ്രമുഖ ഓട്ടൻ തുള്ളൽ ആചാര്യൻ പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്റർക്ക് നൽകാൻ തീരുമാനിച്ചതായി രക്ഷാധികാരി ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 24 ന് ചെറുവത്തൂർ പഞ്ചായത്തിലെ ഇ എം എസ് ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബസംഗമത്തിൽ ഉച്ചതിരിഞ്ഞ് 2.30 ന് പുരസ്കാരംകൈമാറും. കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സംഗീതാഭിരുചിയുള്ള അദ്ധ്യാപകരുടെ സംഘടനയാണ് ഒക്ടേവ് മ്യൂസിക് ക്ലബ്ബ്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോവും പൊന്നാടയുമാണ് പുരസ്കാരം.

വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് ഷജിത് ലാൽ പി പി , സിക്രട്ടറിരവി , ട്രഷറർ കെ.പി ലക്ഷ്മണൻ  എന്നിവരും പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം