പേരാമ്പ്രയിൽ കാറിന് തീപ്പിടിച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ


കോഴിക്കോട് : പേരാമ്പ്രയിൽകാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും പ്രശ്‌നങ്ങളില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണ സംഭവം. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ചെറുവണ്ണൂര്‍ കക്കറ മുക്കിലെ റോഡില്‍ കത്തിയമര്‍ന്നത്. കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ്തീ അണച്ച് ഇവരെ പുറത്തെടുത്തത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സോന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവ് റിജിന്‍ ലാല്‍ അറുപതു ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് കാറിന് തീപിടിച്ചതെന്ന് നാട്ടുകാരന്‍ പറയുന്നു

സോനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പാലേരിയിലെ വീട്ടില്‍ ഇന്നലെ സംസ്‌കരിച്ചു. അപകടത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം