കളി ചിരികൾ ഇനി ഓർമ്മകളിൽ മാത്രം, അമാന് നാടിൻ്റെ യാത്രാമൊഴി




കണ്ണൂർ: കളിചിരികൾ ബാക്കിയാക്കി അകാലത്തിൽ പൊലിഞ്ഞ അമാനെന്ന നാലാം ക്ളാസുകാരൻ തേങ്ങലായി മണ്ണിലേക്ക് മടങ്ങി.

നാലാം ക്ളാസുകാരനായ കുരുന്നിന് എങ്ങനെ വിടചൊ ല്ലുമെന്നറിയാതെ വിങ്ങുക യായിരുന്നു പുന്നക്കപ്പാറ മൊയ്തീൻ പള്ളിമുറ്റത്തെ ത്തിയ മനുഷ്യരൊന്നാകെ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ് വെള്ളത്തുണിയിൽ പൊ തിഞ്ഞുകൊണ്ടുവന്ന കു ഞ്ഞുശരീരം പൊതുദർശ നത്തിന് വെച്ചപ്പോൾ തേ ങ്ങലുകൾ കണ്ണീർ മഴയായി.

കൂട്ടുകാരോടൊത്ത് ഇ ന്നലെ രാവിലെ പതിനൊന്നയോടെപടക്കം പൊട്ടിക്ക വേ ഗുരുതരമായി പരുക്കേറ്റ് ദാരുണമായി മരിച്ച അമാ ന്റെ(9) മൃതദേഹം ഒരുനോ ക്കുകാണാൻ വൻ ജനാവ ലിയാണ് എത്തിയത്. പാഠപുസ്‌തകങ്ങളും കുട യുമായി വേനലവധി കഴി യുമ്പോൾ കൂട്ടുകാർക്കൊ പ്പം സ്‌കൂളിലേക്ക് പോകാ നൊരുങ്ങവെയാണ് അമാനെ മര ണം മാടിവിളിച്ചത്. യു.ഡി എഫ് സർക്കാറിന്റെ സത്യപ്രതി ജ്ഞയുമായി ബന്ധപ്പെട്ട ആ ഘോഷത്തിലായിരുന്നു പുന്നക്കപ്പാറയിലെ പൊതുപ്രവർത്തകർ.

ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.അ ഴീക്കോട് മേഖലയിലടക്കം വൈകിട്ടെത്തിയ ദു രന്തവാർത്തയറിഞ്ഞ് നിശ്ച ലമായി. വിവരമറിഞ്ഞ് ഇ

ഇന്നലെ വൈകീട്ട് മുതൽ അ മാൻ്റെ വീട്ടിലേക്ക് ജനപ്രതി നിധികൾ ഉൾപ്പെടെയുള്ളവ രുടെ പ്രവാഹമായിരുന്നു. നിയുക്ത എംഎൽഎ കെ വി സുമേഷ് ഉൾപ്പെടെ സ്ഥല

ത്ത് എത്തിയിരുന്നു. അമൻ്റെ ഭൗതികശരീരം വൻകുളത്ത് വയൽ ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

ഇന്നലെ നടന്ന ദാരുണ സം ഭവത്തിൽ അമാൻ്റെ സഹോ

ദരൻ അൻഫാലിന് ഇനിയും ഞെട്ടൽ വിട്ടുമാറിയില്ല. ഫു ട്ബോൾ കളിയെ അത്രമാ ത്രം നെഞ്ചിലേറ്റുന്ന തൻ്റെ കൂടെ കളിക്കാനെത്തിയ അ നുജൻ മുഖത്തു നിന്നും ചോരയൊലിച്ചു വെള്ള ത്തിൽ വീണു കിടക്കുന്ന കാ ഴ്ച്ച ആ കുഞ്ഞു മനസിനെ അത്രയും ഭീതിപ്പെടുത്തിയി രുന്നു. പൊട്ടിത്തെറി കേട്ട് ചുറ്റിലുമുള്ള സ്ത്രീകൾ ഉൾ പ്പെടെ ഭയന്ന് നിലവിളിക്കു കയായിരുന്നു. ഇതിനിടെയാ ണ് ഫയർഫോഴ്സിൽ നിന്നും വിരമിച്ച മുസ്തഫ കുട്ടിയെ വാരിയെടുത്ത് റോഡിൽ എ ത്തിച്ചത്. അതുവഴി സ്‌കൂട്ടറിൽ തൊട്ടടുത്ത കടയിലേക്ക് പോ വുകയായിരുന്ന മത്സ്യതൊഴി ലാളിയായ പി വി പ്രശാന്താണ് ഉടനെ കുട്ടിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് എ ത്തിച്ചത്. വൻകുളത്ത് വയൽ എത്തിയപ്പോൾ ആംബുലൻ

സിലേക്ക് മാറ്റി ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.

സമീപത്തെ കുട്ടികൾ സ്ഥി രമായി ഫുട്ബോൾ കളിക്കു ന്ന ഗ്രൗണ്ടിലാണ് ദാരുണമാ യ സംഭവം ഉണ്ടായത്. കളി ക്കാനെത്തിയ കുട്ടികൾ ശേ ഖരിച്ച പടക്കം അപകടകര മാം വിധം കൈകാര്യം ചെ യ്‌തതാണ് ദാരുണ സംഭവ ത്തിനിടയായത്. ഗ്രൗണ്ടിൽ അപകടം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടക്കു കയാണ്. കുട്ടികളുടെ ചെരി പ്പും ഗ്രൗണ്ടിൽ കിടപ്പുണ്ട്. രണ്ട് ഫുട് ബോളും ഗ്രൗ ണ്ടിൽ കിടപ്പുണ്ടായിരുന്നു. ഇന്നലെ സംഭവസ്ഥലത്തും കുട്ടിയുടെ വീട്ടിലും ഏറെ നേരം ഉണ്ടായിരുന്ന കെ വി സുമേഷ് എംഎൽഎ ബന്ധു ക്കളെ ആശ്വസിപ്പിച്ചാണ് മ ടങ്ങിയത്. മുസ്‌ലിം ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി ഉൾപ്പെടെയുള്ള വിവിധ പാർട്ടി നേതാക്കളും വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം