വിജയിയോട് എനിക്ക് ഒരു അസൂയയുമില്ല'; സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനീകാന്ത്
ചെന്നൈ:തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഡി.എം.കെയുടെ പരാജയത്തിന് പിന്നാലെ പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. മുൻ മുഖ്യമന്ത്രിയെ താൻ ഒരു സുഹൃത്ത് എന്ന നിലയിലാണ് സന്ദർശിച്ചതെന്നും, എന്നാൽ വിജയ് അടുത്ത മുഖ്യമന്ത്രിയാകുന്നതിലുള്ള അതൃപ്തിയായി ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും രജനീകാന്ത് പറഞ്ഞു.ചെന്നൈയിലെ പോയസ് ഗാർഡനിലെ തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ്, താൻ രാഷ്ട്രീയത്തിൽ ഇല്ലാത്തതിനാൽ വിജയ് മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് ഒരു അസൂയയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. "എനിക്ക് എന്തിനാണ് വിജയിയോട് അസൂയ? ഒരുപക്ഷേ കമൽ ഹാസൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ എനിക്ക് കുറച്ച് അസൂയ തോന്നിയേക്കാം," അദ്ദേഹം തമാശയായി പറഞ്ഞു. "അനാവശ്യമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ രജനി അത്ര തരംതാണവനോ ചീപ്പോ ആയ ഒരു വ്യക്തിയല്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു

Comments
Post a Comment