എ പ്ലസ് ശോഭയിൽ ബീഹാർ ബാലൻ




കണ്ണൂർ: കണ്ണൂർ സിറ്റി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ബീഹാർ ബാലനായ ജാബിർ അൻസാരി മലയാളം പഠിച്ച് എസ്.എസ്.എൽ.സിക്ക് മുഴുവൻ എപ്ലസ് നേടി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും അംഗീകാരം നേടിയിരിക്കുകയാണ്. എട്ടാം തരം മുതലാണ് സിറ്റി ഹയർ സെക്കന്ററി സ്കൂളിൽ പഠിച്ചത്. വർഷങ്ങളായി കണ്ണൂരിൽ താമസിക്കുന്ന കുടുംബമാണ് ജാബിറിന്റെത്. ചേമ്പർ ഹാളിനടുത്ത് സലഫി പള്ളിയിലെ ഇമാമായ റഹമത്തുള്ള അൻസാരിയുടെയും മുഹമ്മദിയുടെയും മകനാണ്. സഹോദരി സാദിയ ഡി.ഐ.എസ്. ഗേൾസ് സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്നു. ഉപരിപഠനത്തിന് ഏത് വിഷയം എടുക്കണമെന്ന് തീരുമാനിച്ചില്ലെന്ന് ജാബിർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം