വളപട്ടണത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു.
കണ്ണൂർ:വളപട്ടണം കളരി വാതുക്കൽ പെട്രോൾപമ്പിനടുത്ത് നിന്നും ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ ദാരുണമായിമരിച്ചു. തെക്കുമ്പാടിലെ മുഹമ്മദലി സഅദി (43) യാണ് മരിച്ചത്. ബസിടിച്ചു ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അധ്യാപകനാണ് .ഭാര്യ: ജുമൈല വി എ. (ഇരിണാവ് ) നാല് മക്കളുണ്ട്. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കെതിരെ വളപട്ടണം പൊലിസ് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment