പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഗവ. കരാറുകാർക്ക് കുടിശ്ശിക നൽകണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ ഭാരവാഹികൾ




കണ്ണൂർ:സർക്കാർ കരാറുകാർക്ക് ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ  പൂർത്തിയാക്കിയ വകയിൽ പതിനായിരം കോടി രൂപലഭിക്കാനുണ്ടെന്ന് കേരള ഗവ: കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി രാജൻവാർത്താ സമ്മേളനത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ടാർ ,സ്റ്റീൽ തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്ക് തൊണ്ണൂറശതമാനത്തോളമാണ് വിലവർദ്ദനവാണുണ്ടായിട്ടുള്ളത്. ദേശീയ പാത അതോറിറ്റിയും വിവിധ സംസ്ഥാന സർക്കാറുകളും കരാറുകാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉത്തരവുകളിറക്കിയെങ്കിലും കേരള സർക്കാർ മാത്രം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും തന്മൂലം റോഡ് - കെട്ടിട നിർമ്മാണങ്ങൾ സ്തംഭിച്ചിരിക്കയാണെ ന്നിവർ പറഞ്ഞു. അനുകൂല തീരുമാനങ്ങൾപുതിയ സർക്കാറിൽ നിന്ന് ഉണ്ടാവണമെന്നുംതിരുവനന്തപുരത്ത് മെയ് 20 ന് ചേരുന്ന കൺവെൻഷനിൽ വെച്ച് ഈക്കാര്യം സർക്കാരിനോടാവശ്യപ്പെടുമെന്നും ഫലമുണ്ടായില്ലെങ്കിൽ സമര മുൾപ്പെടെഭാവി പരികൾ തീരുമാനിക്കുമെന്നും ഭാരവാഹികൾപറഞ്ഞു.ജില്ലാ പ്രസിഡണ്ട് സുനിൽ പോള, പി ഐ രാജീവ്,ഇഷമൽ , കെ പി ആഷിഖ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം