ഏകെ ശശീന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഷട്ടിൽ ടൂർണമെൻ്റ് നടത്തി
വാരം:ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ലാ മുൻ അദ്ധ്യക്ഷനും സാമൂഹ്യ, സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിദ്ധ്യവു മായിരുന്ന എം.കെ.ശശീന്ദ്രൻ മാസ്റ്ററുടെ ഓർമ്മക്കായി ബിജെപി വലിയന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെൻ്റ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപേർഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, രക്ഷാധികാരി എ ദാമോദരൻ, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ടിസി മനോജ് എന്നിവർ ആശംസ നേർന്നു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ വിനയ കൃഷ്ണൻ വിസി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സി കെ രവീന്ദ്രൻ സ്വാഗതവും, സനത്ത് കുമാർ കെപി നന്ദിയും പറഞ്ഞു. ടൂർണമെൻ്റ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ
മെയ് 24 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടക്കും.
Comments
Post a Comment