തിരിച്ചടിക്ക് പിന്നിൽ പാർട്ടി നേതൃത്വം :സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് സമാപിക്കും



കണ്ണൂർ: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിൽ നേതൃത്വമെന്ന് സി.പി എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനം. തനിക്ക് പകരം സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ എം വി ഗോവിന്ദൻ പാർട്ടികോട്ടയായ തളിപ്പറമ്പ് മണ്ഡലത്തെ എതിരാളികൾക്ക് തളികയിൽ വെച്ചു നൽകിയെന്ന് ഒരംഗം വിമർശിച്ചു.പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോ വിന്ദന്റെയും ശൈലിക്കെതിരെ സി. പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗ ത്തിൽ കടുത്ത വിമർശനമുയരുന്നത് ആദ്യമായാണ്.തോൽ വിക്ക് കാരണം ഭരണവിരുദ്ധവികാ രമല്ലെന്നും അംഗങ്ങൾ പറഞ്ഞു. ഇ താദ്യമായാണ് സ്വന്തം തട്ടകത്തി ൽ പിണറായിയും ഗോവിന്ദനും ഇ ത്രയേറെ വിമർശിക്കപ്പെട്ടത്. തെര ഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീ ട്ടിൽ പോയി ചോദിച്ചാൽ മതി" എ ന്ന പിണറായിയുടെ പ്രയോഗം ജ നങ്ങൾക്കിടയിൽ അവമതിപ്പുണ്ടാ ക്കി. മറുപടി പിന്നെ പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. പിണറായിയുടെ എടുത്തടിച്ചതുപോലെയുള്ള മറുപടി അഹങ്കാരമായി മാധ്യമങ്ങൾ ചിത്രീകരിച്ചു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് സദസിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ എങ്ങനെ തൻമയത്വത്തോടെ കൈകാര്യം ചെയ്തുവെന്ന ചാനൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിലർ കുത്തിപ്പൊക്കിയത് തിരിച്ചടിയായി മാറി.

മുൻ ജില്ലാ സെക്രട്ടേറിയറ്റ് അം ഗമായ ടി.കെ.ഗോവിന്ദൻ 50 വർഷത്തെ ബന്ധം ഉപേക്ഷിച്ച് പാർട്ടി വിട്ടത്

കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാ ജനെയും സംസ്ഥാന സെക്രട്ടറിയേ റ്റംഗം എം.വി.ജയരാജനെയും നേരിൽ കണ്ടതിന് ശേഷമാണ്. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി ഗോവിന്ദൻ ഇരുവരോടും വ്യക്തമാക്കിയിരു ന്നു. എന്നിട്ടും രണ്ടു നേതാക്കൾക്കും അദ്ദേഹത്തെ തടഞ്ഞുനിറുത്താൻ കഴിഞ്ഞി ല്ല; ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ഇത്തരം അവസരത്തിൽ നിഷ്ക്രിയനായി. പിണറായി തന്നെ വിളിച്ചിരുന്നുവെങ്കിൽ താൻ പാർട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട് കണ്ണൂർ ജില്ലയിലെ മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കുന്ന കെ കെ രാഗേഷ് എന്തുകൊണ്ട് ഇതിന് തയ്യാറായില്ലെന്നും യോഗത്തിൽ ചോദ്യമുയർന്നു.പോകുന്നവർ പോകട്ടെയെന്ന നിലപാടാണ് ഈ കാര്യത്തിൽനേതൃത്വം സ്വീകരിച്ചത്. ആരോപണ വിധേയനെന്ന് ജനങ്ങൾ സംശയിക്കുന്ന ടി ഐ മധുസൂദനനെ വാശിപ്പുറത്ത് വീണ്ടും മത്സരിപ്പിച്ചതാണ് 50 വർഷത്തിന് ശേഷം പയ്യന്നൂർ മണ്ഡലം നഷ്ടപ്പെടാൻ കാരണമായത്. വി. കുഞ്ഞികൃഷ്ണനെ മുൻനിർത്തിയു. ഡി എഫ് നടത്തിയ രാഷ്ട്രീയ ചൂതാട്ടം ബുദ്ധിപരമായിരുന്നു പാർട്ടിയുടെ അടിത്തറ ഇളക്കാൻ അവർക്കു കഴിഞ്ഞു.തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദൻ്റെ വിജയം ഞെട്ടിക്കുന്നതാണ്.  പി.കെ ശ്യാമളയ്ക്കു പകരം ഭൂരി ഭാഗം പേരും നിർദ്ദേശിച്ചഎൻ.സുകന്യയെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നുവെങ്കിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കാമായിരുന്നു പയ്യന്നൂരിൽ സി കൃഷ്ണനെയോ സരിൻ ശശിയെയോ സ്ഥാനർത്ഥിയാക്കിയെങ്കിൽ പാർട്ടിക്ക് ക്ഷീണം സംഭവിക്കുമായിരുന്നില്ല. തളിപ്പറമ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ സുകന്യയുണ്ടായിരുന്നുവെങ്കിലും

ജില്ലാ സെക്രട്ടറിയും സെക്രട്ടേ റിയറ്റ് അംഗവും ചേർന്ന് സംസ്ഥാ ന സെക്രട്ടറിക്ക് കൈമാറിയ പട്ടി കയിൽ പി.കെ.ശ്യാമളയുടെ പേര് മാത്രമായി മാറി.വിമത സ്ഥാനാർത്ഥികൾ ക്ക് ചില നേതാക്കൾ രഹസ്യ പിന്തുണ നൽകി. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ ഏരിയാ കമ്മിറ്റി അംഗങ്ങൾ വരെ രഹസ്യമായി പിൻ തുണച്ചു. ലോക്കൽ നേതാക്കളിൽ ചിലർ ഓപ്പൺ വോട്ടുകൾ വരെ മറിച്ചു. തളിപറമ്പിലെ പാർട്ടി ഗ്രാമങ്ങളായ ആന്തുരും മൊറാഴ യും മലപട്ടവും മയ്യിലുമൊക്കെ വോട്ട് ഗണ്യമായി കുറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ വീട് സ്ഥിതി ചെയ്യുന്ന മോറാഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പയ്യന്നൂരിൽ ടി ഐ മധുസൂദനനെതിരെ വോട്ട് മറിക്കാൻ ചില നേതാക്കൾ തന്നെ ഇറങ്ങി. മട്ടന്നൂരും കല്യാശേരിയിലും അഴിക്കോടും ജയിച്ചുവെങ്കിലും വോട്ടുകൾ ചോർന്നു കുത്തുപറമ്പിൽ ലീഗിലെ തമ്മിലടികാരണമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കഷ്ടിച്ചു ജയിച്ചത്. ജനങ്ങൾ വെറുത്തു തുടങ്ങിയ കടന്നപ്പള്ളിയെ മൂന്നാമതും കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്നും ചിലർ അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജൻ, കെ കെ ശൈലജ പി കെ ശ്രീമതി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വിജയരാജൻ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം ഇന്ന് അവസാനിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം