തെങ്ങിൻ മുകളിൽ കുടുങ്ങിയ പരുന്തിനെ ഫയർ ഫോഴ്സ് രക്ഷിച്ചു


കണ്ണൂർ:കാൽടെക്സ് എൻഎസ് തിയറ്ററിന് സമീപം 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ കുടുങ്ങിയ
പരുന്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ശനിയാഴ്ച്ച വൈകിട്ട് 4.45 നാണ് പരിസരവാസികൾ പരുന്ത് തെങ്ങിന്റെ മുകളിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടത് ഉടൻ അഗ്നിരക്ഷാസേ നയെ വിവരം അറിയിക്കുകയായിരുന്നു അഗ്നി രക്ഷാസേന തെങ്ങിൻ്റെ മുകളിൽ കയറി പരുന്തിനെ രക്ഷപ്പെ ടുത്തി. ഫയർ ആൻ ഡ് റെസ്ക്യൂ ഓഫീസർ സി വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.പരുന്തിന് കാലിന് പരിക്കേറ്റതിനാൽ ഉടൻ മൃഗാശുപത്രിയാൻ എത്തിച്ച് ചികിത്സ . നൽകാൻ മാർക്ക് സംഘടന പ്രവർത്തകരെ ഏൽപ്പിച്ചു. സീനിയർ ആൻഡ് ന്യൂ ഓഫീസർ കെ ഷാജു വി ൻ്റെ നേതൃത്വത്തിലായിരുന്നു
രക്ഷാപ്രവർത്തനം ഉദ്യോഗസ്ഥരായ ടി കെ ശ്രീകേ ഷ്, പി.വി സച്ചിൻ, കെ പി നസീർ, കെ അഖിൽ, ദിലീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം