കണ്ണൂർ ട്രാഫിക് പോലീസിന് മെയ്ക്ക് ഓവർ, സൺഗ്ലാസ്സുകൾ വിതരണം ചെയ്തു സിറ്റി പോലീസ് കമ്മീഷണർ
കണ്ണൂർ : കണ്ണൂർനഗരത്തിലെ കഠിനമായ വേനൽചൂടിൽ റോഡുകളിൽ വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങായി സൺഗ്ലാസ്സുകൾ വിതരണം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ് ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു ഉദ്യോഗസ്ഥർക്ക് കൂളിംഗ് ഗ്ലാസ്സുകൾ കൈമാറി യോക്സ് (YOX), ഫിമുൽ (Fimul) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കത്തുന്ന വെയിലിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും കണ്ണുകളുടെ സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്എച്ച്ഒ സുനിൽ കുമാർ പി. ഉൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Comments
Post a Comment