എക്സ്ക്ളൂസി വുകൾ ബാക്കി : ഗുഡ് ബൈ വിക്ടർ


കണ്ണൂർ :അകാലത്തിൽ വിട പറഞ്ഞ അത്ഭുത പ്രതിഭയായിരുന്നു ദൃശ്യ മാധ്യമപ്രവർത്തകനായ വിക്ടർ ജോസഫ് (43). കേരളത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ എക്സ് ക്ളൂസീവ് വാർത്തകൾ ചെയ്തത് നന്നെ ചെറുപത്തിൽ തന്നെ കണ്ണൂരിലെ പയ്യാവൂരിലെ പൈസക്കരി ഗ്രാമത്തിൽ നിന്നും ഡൽഹിയിലെത്തിയ വിക്ടറെന്ന ചെറുപ്പക്കാരനായിരുന്നു സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം മുതൽ ഡൽഹി കേന്ദ്രികരിച്ചു നടക്കുന്ന കേരള രാഷ്ട്രീയത്തിലെ അന്തർനാടകങ്ങൾ വരെ വിക്ടർ ചൂടാറാതെ അതിൻ്റെ തനിമയോടെ പ്രേക്ഷകരിലെത്തിച്ചു. നല്ലൊരു റിപ്പോർട്ടർ മാത്രമല്ല മികച്ചൊരു അവതാരകനുമായിരുന്നു വിക്ടർ. മുൻ മുഖ്യമന്ത്രിമാരായ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി തുടങ്ങി മുൻനിര നേതാക്കൾ മുതൽ വിവിധ പാർട്ടികളിലെദേശീയ നേതാക്കൾ വരെഒട്ടേറെപ്പേർ വിക്ടറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. തൊഴിൽ പരമായ ബന്ധം അതിൻ്റെ അങ്ങേയറ്റം മാന്യതയോടെ നിലനിർത്താൻ വിക്ടറിന് കഴിഞ്ഞത് പലരിലും മതിപ്പുണ്ടാക്കിയിരുന്നു. വിക്ടർ ചെയ്ത എക്സ് കളൂസീവ് സ്‌റ്റോറികളെക്കാൾ എണ്ണത്തിൽ വളരെ കൂടുതലായിരിക്കും വിട്ടുകളഞ്ഞത്. അതൊക്കെ വെളിച്ചം കണ്ടിരുന്നുവെങ്കിലും പലരുടെയും രാഷ്‌ട്രീയ ഭാവി തന്നെ ഇരുളടഞ്ഞുപോവുമായിരുന്നു. മലയാള ദൃശ്യ മാധ്യമ രംഗത്ത് ആകാരവും തലയെടുപ്പും ശബ്ദഭംഗിയും അപാരമായ പാണ്ഡിത്യവുമുള്ള അപൂർവം പേരിൽ ഒരാളായിരുന്നു വിക്ടർ. മികച്ച വോളിബോൾ കളിക്കാരൻ കൂടിയായ വിക്ടർ ആ സ്പോർട്സ്മാൻ സ്പിരിറ്റ് മാധ്യമപ്രവർത്തന രംഗത്തും കാണിച്ചു വിക്ടറെ റോൾ മോഡലാക്കിയവരാണ് ഇന്ന് ചാനൽ രംഗത്ത് പ്രശസ്‌തരായ പലരും.

മലയാളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായഇന്ത്യാ വിഷനിൽ തുടങ്ങി

മനോരമ ന്യൂസ്  ഡൽഹി റിപ്പോർട്ടറായുംഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടർ, സത്യം ഓൺലൈൻ ചീഫ് റിപ്പോർട്ടറായും അമൃത ടി വി കണ്ണൂർ ബ്യൂറോ ചീഫായുംവിക്ടർ പ്രവർത്തിച്ചു. 

നിലവിൽ തിരുവനന്തപുരത്ത് ജയ് ഹിന്ദ് ചാനൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചു വരുമ്പോഴാണ് രോഗബാധിതനാകുന്നത്. കടുത്ത

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന്  പുലർച്ചയാണ് അന്ത്യം.

ശ്രീകണ്ഠപുരം പൈസക്കിരിയിലെ പരേതനായ ജോസഫിന്റെ മകനാണ്. മാതാവ് കൊച്ചുത്രേസ്യാ. സംസ്കാരം നാളെ രാവിലെ ഒൻപതിന്  പൈസക്കരി ദേവമാതാ ഫെറോന പള്ളി സെമിത്തേരിയിൽ. ദേശീയ വോളിബോൾ താരം മനു ജോസഫ് (ഇന്ത്യൻ റെയിൽവേ ) ഏക സഹോദരനാണ്. വിക്ടറിൻ്റെ വിയോഗത്തിൽ കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്

കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടി പറമ്പ്, ട്രഷറർ കെ. സതീശൻ തുടങ്ങിയവർ വസതിയിലെത്തി അനുശോചിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബിനായ റീത്ത് സമർപ്പിക്കുകയും അനുശോചന യോഗം ചേരുകയും ചെയ്തു. സുമേഷ് മൊറാഴ, ടി.പി വിപിൻദാസ് , ഷമീർ ഊർ പള്ളി,എ കെ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം