ഹജ്ജ് തീർത്ഥാട നം :മെയ് എട്ടിന് കണ്ണൂർ വിമാന താവളത്തിൽ നിന്നും രണ്ട് വിമാന സർവീസ് നടത്തും
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മെയ് എട്ടിന് വെള്ളിയാഴ്ച ഹാജിമാരുമായി രണ്ട് വിമാനങ്ങൾ പറന്നുയരും.പുലർച്ചെ 3.30 നുo രാത്രി 8.05 നുമാണ് വിമാനങ്ങൾ പുറപ്പെടുന്നത്. പുലർച്ചെയുള്ള വിമാനത്തിൽ മുഴുവനും വനിതാ തീർഥാടകരാണ്. വ്യാഴാഴ്ച രാവിലെ 7.30നാണ് 350 തീർഥാടകരുമായി കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് വിമാനം പുറപ്പെട്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.05 നാണ് അടുത്ത ഹജ്ജ് വിമാന സർവീസ്ആകെ 4286 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 13 സർവീസുകളാണ് ഫ്ലൈ അദീൽ എയർലൈൻസ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് നടത്തുക. 350 പേരെ ഉൾക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 14 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സർവീസുകൾ.

Comments
Post a Comment