അഖിലേന്ത്യാ പോലീസ് ഹോക്കി: ഒഫീഷ്യലായ എൻ. വി സജലിന് പ്രശംസാ പത്രം കൈമാറി
കണ്ണൂർ: ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന 74-ാമത് അഖിലേന്ത്യാ പോലീസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഒഫീഷ്യലായി സേവനമനുഷ്ഠിച്ച കേരള പോലീസ് ഉദ്യോഗസ്ഥൻ സജൽ എൻ.വി.ക്ക് ഓൾ ഇന്ത്യ പോലീസ് സ്പോർട്സ് കൺട്രോൾ ബോർഡിന്റെ പ്രത്യേക പ്രശംസാ പത്രം ലഭിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, സജലിന് പ്രശംസാ പത്രം കൈമാറി.
കണ്ണൂർ സിറ്റി ഡിഎച്ച്ക്യൂവിലെ സിവിൽ പോലീസ് ഓഫീസറായ സജൽ ടൂർണമെന്റിലുടനീളം അമ്പയർ, ഒഫീഷ്യൽ എന്നീ നിലകളിൽ പുലർത്തിയ കൃത്യതയും പ്രൊഫഷണലിസവും മത്സരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതിനാണ് പ്രശംസാ പത്രം ലഭിച്ചത്. ഫൈനൽ മത്സരം നിയന്ത്രിച്ചതും സജലാണ്

Comments
Post a Comment