സംസ്ഥാനത്തെ മികച്ച ഹജ്ജ് ക്യാമ്പുകളിലൊന്നായി കണ്ണൂർ ഹജ്ജ് ക്യാമ്പ്




മട്ടന്നൂർ:തീർഥാടകരുടെ വർധനവും മികച്ച സേവനവും കണ്ണൂർ ഹജ്ജ് ക്യാമ്പിനെ ശ്രദ്ധേയമാക്കുന്നു. 2023 ൽ ആരംഭിച്ച ക്യാമ്പ് ഇതിനോടകം ദേശീയ ശ്രദ്ധ നേടാനായത് മികച്ച സേവനത്തിനുദാഹരണമാണ്. കേരളത്തിനു പുറമെ പോണ്ടിച്ചേരി, കർണാടക, മഹാരാഷ്ട ,ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹാജിമാരും കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തെ ആശ്രയിക്കുവാൻ തുടങ്ങിയതോടെ ഹാജിമാരുടെ എണ്ണവും കൂടി വന്നു. ഈ വർഷം 4519 പേരാണ് കണ്ണൂരിൽ നിന്നും പുറപ്പെടുന്നത്. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് തീർഥാടകരുടെ എണ്ണത്തിൽ കണ്ണൂരിനുള്ളത്. 2023 ലാണ് ഇവിടെ ഹജ്ജ് ക്യാമ്പിനു തുടക്കം കുറിക്കുന്നത്. കണ്ണൂരിൽ ആരംഭിക്കുന്ന ഹജ്ജ് ഹൗസിന്‍റെ നിർമാണം പൂർത്തിയാവുന്നതോടെ കൂടുതൽ പേർ എത്തിപ്പേരുമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കണക്ക് കൂട്ടൽ. 37 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന അത്യാധുനിക സജ്ജീകരണത്തോടെയാണ് ഹജ്ജ് ഹൗസ് നിർമാണം നടക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോ-ഓഡിനേറ്റർമാരായ നിസാർ അതിരകം, സുബൈർ ഹാജി, താജുദീൻ മട്ടന്നൂർ തുടങ്ങിയവരുടെ നേതൃത്വലുള്ള സംഘാടക സമിതിയാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്​. കൂടാതെ 186 വളന്‍റിയർമാരും, ഹാജിമാരുടെ രേഖകൾ തയാറാക്കുന്നതിനും പരിശോധിക്കുവാനുമായി 47 സെൽ ഓഫീസർമാരും, മുംബൈ ഹജ്ജ് സെല്ലിലെ ഉദ്യോഗസ്ഥരും മുഴുസമയ സേവകരായി ക്യാമ്പിലുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം