കുടയെടുക്കാൻ മറക്കേണ്ട :ഇന്നും മഴയുണ്ട്
കണ്ണൂർ:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട നേരിയ മഴക്ക് ആണ് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഞായർ തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.

Comments
Post a Comment