തേർത്തല്ലിയിൽ പിതാവിനെ വെട്ടി പരുക്കേൽപ്പിച്ച മകൻ ജീവനൊടുക്കി

 

ആലക്കോട് : തേർത്തല്ലി പെരിങ്ങാലിയിൽ പിതാവിനെ വെട്ടി പരുക്കേൽപിച്ച മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവനാ(79) ണ് വെട്ടേറ്റത്. മകൻ സുനിലാണ് ജീവനൊടുക്കിയത്. വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. ഞരമ്പ് മുറിച്ചാണ് സുനിൽ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായിപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം