പ്രതിപക്ഷ നേതാവാര് ? നാളെ അറിയാം



തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ സ്ഥാനം മുഖ്യമന്ത്രിയും സി പി എം പി ബി അംഗവുമായ പിണറായി വിജയൻ തന്നെ ഏറ്റെടുത്തേക്കും.ഇത് സംബന്ധിച്ച് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും.കനത്ത തിരിച്ചടി സംഭവിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കില്ലെന്നും, പകരം കെ.എന്‍.ബാലഗോപാലോ സജി ചെറിയാനോ പ്രതിപക്ഷനേതാവാകും എന്നായിരുന്നു മാധ്യമവാര്‍ത്തകര്‍.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്ത് മുന്നോട്ട്‌പോകാന്‍ പിണറായി തീരുമാനിച്ചതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

1977 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് എല്‍.ഡി.എഫിന്റെ അംഗസംഖ്യ വെറും 29 പേര്‍ മാത്രമായിരുന്നുവെങ്കിലും ഇ.എം.എസ്.നമ്പൂതിരിപ്പാട് അന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തിരുന്നു.

പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ റാങ്കും പൊലിസ് സുരക്ഷയുംമറ്റ് സൗകര്യങ്ങളും ഉള്ളതിനാല്‍ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പാർട്ടി നിര്‍ദ്ദേശം പിണറായി അംഗീകരിച്ചതായാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം