പയ്യന്നൂരിൽ വോട്ടെണ്ണൽ തലേന്ന് സമാധാന സംഗമം നടത്തി
പയ്യന്നൂർ:വോട്ടെണ്ണലിനോടനുബന്ധിച്ചു പയ്യന്നൂരിലും കേരളത്തിലെ മുഴുവൻ ജില്ലകളിലും സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് അവശ്യപ്പെട്ടു പീപ്പിൾസ് മൂവ്മെന്റ് പീസ്-കേരളയും, പൗരാവകാശ സംരക്ഷണ ഐക്യവേദിയും സംയുക്തമായി പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സമാധാന സംഗമം പ്രസിദ്ധ മൌത്ത് ചിത്രകാരി സുനിത തൃപ്പാണിക്കര വായിൽ ബ്രഷ് കടിച്ചു പിടിച്ചു കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗാന്ധിയൻ പി.വി. രാജഗോപാൽ നേതൃത്വം നൽകി. ചെയർമാൻ പി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീരാമൻ കൊയ്യോൻ, കാരയിൽ സുകുമാരൻ, ഹരിദാസ് മംഗലശ്ശേരി തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളും
സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.
ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ച് മണിക്ക് നാരങ്ങാനീര് കുടിച്ച് അവസാനിപ്പിച്ചു.

Comments
Post a Comment