കുട്ടികൾക്കായിഅഭിനയ കളരി നടത്തി
കടമ്പൂർ : കടമ്പൂർഗ്രാമോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാകളരിയുടെ ഭാഗമായി അഭിനയകളരി സംഘടിപ്പിച്ചു. കെ മോഹനന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രശസ്ത നാടക നടൻ പ്രകാശൻ കടമ്പുർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ശ്രീ വി കെ ഗിരിജൻ മുഖ്യ പ്രഭാഷണം നടത്തി. കെ പ്രശാന്തൻ, പി കെ കുമാരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂ കെ ബിജു സ്വാഗതവും ഓമന പി നന്ദിയും പറഞ്ഞു.
Comments
Post a Comment