എട്ടുവർഷത്തെ ഇടവേളക്കു ശേഷം റേഡിയോ നാടകോത്സവം രണ്ട് നാടകങ്ങളിൽ മോഹൻലാൽ അഭിനയിക്കുന്നു.


 കണ്ണൂർ:  ആകാശവാണി ശ്രോതാക്കൾക്കൾക്ക്    ഗൃഹാതുരമായ   അഖില കേരള റേഡിയോ നാടകോത്സാവത്തിനു തുടക്കമായി.  എട്ടുവർഷത്തെ ഇടവേളക്കുശേഷമാണ് റേഡിയോ നാടകോത്സവം പുനരാരംഭിച്ചത്.ഏഴു ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം  ആകാശവാണിയുടെ കേരള നിലയങ്ങൾ മെയ്‌ 18 വരെ രാത്രി 9.30 നാണ് പ്രക്ഷേപണം ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുനപ്രക്ഷേപണവും ഉണ്ട്.ആദ്യ ദിവസമായ തിങ്കളാഴ്ച മോഹൻലാൽ മുഖ്യ കഥാപാത്രമായെത്തിയ ജയരാജ്  മിത്രയുടെദൈവത്തിന്റെ മനം ആരു  കണ്ടു എന്ന നാടകം അവതരിപ്പിച്ചു. എം ആർ ഗോപകുമാർ, ഭാഗ്യലക്ഷ്മി തുടങ്ങിയവരും ശബ്ദം നൽകി.ചൊവ്വാഴ്ച കോഴിക്കോട് നിലയത്തിന്റെ മടക്കം എന്ന നാടകം പ്രക്ഷേപണം ചെയ്യും.13ന് തിരുവനന്തപുരം നിലയത്തിന്റെ ജീവിതോത്സവം 14ന് തൃശ്ശൂർ നിലയത്തിന്റെ സേതുലക്ഷ്മി കാത്തിരുന്ന രഥോത്സവവും പ്രക്ഷേപണം ചെയ്യും15ന്  എച്ച് . വിനോദ് ബാബു രചനയും  സംവിധാനവും നിർവഹിച്ചകണ്ണൂർ നിലയത്തിന്റെ മൗന സാക്ഷി അവതരിപ്പിക്കും.16ന്  കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കെ. വി. ശരത് ചന്ദ്രന്റെ  കാൺക  കടലിനെ കൺതുറക്കാതെ എന്ന നാടകം.17ന് മോഹൻലാൽ അഭിനയിക്കുന്ന കൊച്ചി നിലയത്തിന്റെകടങ്കഥയിലെ വിരുന്നുകാരനും 18ന് രാത്രി 9 30ന് നാടകോത്സവത്തിന്റെ അവലോകനവും ഉണ്ടാകും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം