ഇട്ടിം കോലും: നാടൻ കളികൾ കുട്ടികളെ പരിചയപ്പെടുത്താൻ മോറാഴ ഗ്രാമീണ വായനശാല& ഗ്രന്ഥാലയം വായനക്കളരി




മോറാഴ : വായനക്കളരിയിൽ നാടൻ കളിയായ ഇട്ടീം കോലും ഉൾപെടെയുള്ള നാടൻ കളി കളികളുമായി മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ കളികൾ പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനാണ് ഗ്രന്ഥാലയം ബാലവേദി വായനക്കളരിയിലൂടെ ലക്ഷ്യമിടുന്നത്. കലഹ, ഡപ്പ, കൊത്തൻ കല്ല്, ചുക്കിണി, മലകളി, ഉളുക്കൽ, നക്കിവാരൽ, ഉപ്പ് സോടി, കോട്ടികളി , തലമ, അപ്പചണ്ട്, അട്ടാരം തുടങ്ങിയ കളികളെയാണ് പരിപാടിയിലൂടെ കുട്ടികളെ  പരിചയപ്പെടുത്തുക.

   മെയ് 17 ന് രാവിലെ 9.30 ന് ഗ്രന്ഥാലയം അങ്കണത്തിലാണ് പരിപാടി. ആന്തൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദീപ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് 'മധുരം പുസ്തകം'  പുസ്‌തകാസ്വാദനം നടക്കും. 11 ന് നാട്ടിൻ പുറത്തെ കളികൾ ടി നാരായണൻ പരിചയപെടുത്തും. ഉച്ചയ്ക്ക് 2.30 ന് കഥയും കവിതയും പ്രകൃതി പഠന യാത്രയും നടത്തും. ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള മികച്ച ഗ്രന്ഥാലയങ്ങളിൽ ഒന്നാണ് മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം