പേരക്കുട്ടിയുടെ വിവാഹത്തിന് പോയ വയോധികയെ കാണാതായി




ഇരിട്ടി: പേരക്കുട്ടിയുടെ വിവാഹ ചടങ്ങിന് പോയ വയോധികയെ കാണാനില്ലെന്ന് പരാതി. കിളിയന്തറ ആനപ്പന്തിയിലെ മുല്ല വീട്ടിൽ സരോജിനി (86)യെയാണ് കാണാതായത്. 2025 മാർച്ച് 11 ന് രാവിലെ 10 മണിക്കും ഈ മാസം 25 ന് രാവിലെ 10.30 മണിക്കുമിടയിലാണ് കാണാതായത്. തുടർന്ന് മകൻ തമിഴ്നാട് ഗൂഡല്ലൂർ നീലഗിരിയിലെ മധുസൂദനൻ ഇരിട്ടി പോലീസിൽ പരാതി നൽകി. പരാതിക്കാരൻ്റെ പുന്നാട് താമസിക്കുന്ന സഹോദരൻ രാജുവിൻ്റെ വീട്ടിൽ നിന്നും സഹോദരി ഉഷയുടെ മകളുടെ വിവാഹത്തിനു പോകുന്നുവെന്ന് പറഞ്ഞ് പോയതിൽ പിന്നെ വീട്ടിൽ തിരിച്ചെത്തിയില്ലായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം