വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഇരിട്ടിയിൽ ശയന പ്രദിക്ഷണം
ഇരിട്ടി: ഇരിട്ടിയിൽ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിനായി കോൺഗ്രസ് പ്രവർത്തകൻ്റെ ശയന പ്രദിക്ഷണം നടത്തി.
പട നയിച്ചവൻ മുഖ്യമന്ത്രിയാകട്ടെ എന്ന പ്ലക്കാഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി വി രാജീവൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷണം നടത്തിയത്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായിട്ടാണ് അദ്ദേഹം ശയനപ്രദക്ഷണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ മുന്നിലെ റോഡിലാണ് മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡണ്ട് കൂടിയായ പി വി രാജീവൻ വേറിട്ട രീതിയിലൂടെ തൻ്റെആവശ്യം നേതാക്കളെ അറിയിച്ചത്.

Comments
Post a Comment