ഇന്ധന വിലവർദ്ധനവ് : ഡെലിവറി ജീവനക്കാർ ഇന്ന് പണിമുടക്കും



കണ്ണൂർ:ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും. ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ചുമണിവരെ ആപ്പ് അധിഷ്ഠിത സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് മുഴുവൻ ഡെലവറി ജീവനക്കാരും പണിമുടക്കിൻ്റെ ഭാഗമാകണമെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്നും സംഘടന പോസ്റ്റിൽ അറിയിച്ചു.


ആഗോള സംഭവവികാസങ്ങളെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന ഉണ്ടായതിന് പിന്നാലെയാണ് ഡെലിവറി ജീവനക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം