പി പുരുഷോത്തമൻ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മട്ടന്നൂർ:കണ്ണൂർ എകെജി ആശുപത്രി പ്രസിഡൻറ് പി പുരുഷോത്തമൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലെ സൗകര്യങ്ങളും അവിടെ ഒരുക്കിയ സംവിധാനങ്ങളും സംബന്ധിച്ച് സംഘാടകരുമായി അദ്ദേഹം സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഷംസുദ്ദീൻ അരിഞ്ചിറ, മീഡിയ കമ്മിറ്റി ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ടി ഷബ്ന, എം സി കുഞ്ഞഹമ്മദ്, പി പി അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം