വീടിന് മുകളിലേക്ക് ടോറസ് മറിഞ്ഞ് ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു



പത്തനംതിട്ട: പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
അപകട സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ ചേർന്നാണ് മറിയം ബീവിയെ പുറത്തെടുത്തത്. അപകടത്തിൽ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം