ചരിത്ര ഭൂരിപക്ഷത്തിന് മലയോര ജനതയ്ക്ക് നന്ദിപറഞ്ഞ് സജീവ് ജോസഫ്




ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിൽ  42426 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൻ വീണ്ടും തെരഞ്ഞെടുത്തതിൽ മലയോര ജനതയ്ക്ക് നന്ദി പറഞ്ഞ് സജീവ് ജോസഫ്.

കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ എം.എൽ.എ ആയിരുന്നിട്ടും മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളും നൂതന പദ്ധതികളും നടപ്പിലാക്കിയതിൻ്റെ അംഗീകാരമാണ് ഇത്തവണത്തെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിന്റെ സമഗ്ര വികസനത്തെ മുൻനിർത്തി നടപ്പാക്കിയ വിവിധ പദ്ധതികൾ, കക്ഷി രാഷ്ട്രീയത്തിനുമപ്പുറം വിശാലമായ ജനവിശ്വാസം നേടാൻ സഹായിച്ചു. മുഴുവൻ സമയ സാന്നിധ്യവും ജനങ്ങളുമായി അടുത്ത ബന്ധവും ഗുണം ചെയ്തു

‘ദിശാദർശൻ’, ‘ഭാഷാമൃതം’ തുടങ്ങിയ സാമൂഹിക-വിദ്യാഭ്യാസ പരിപാടികളും, മലയോര മേഖലയുടെ ടൂറിസം സാധ്യതകളെ ലോക ശ്രദ്ധയിൽപ്പെടുത്താൻ സംഘടിപ്പിച്ച ഇൻവസ്റ്റേഴ്‌സ് മീറ്റ്, മിനി മാരത്തോൺ തുടങ്ങിയ പരിപാടികളും മണ്ഡലത്തിനെ ശ്രദ്ധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം