ഓർമച്ചെപ്പ് രണ്ടാം കുടുംബ വാർഷികാഘോഷം വാരം കടവിൽ നടത്തി



വാരം: ചേലോറ ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഓർമച്ചെപ്പിന്‍റെ രണ്ടാം കുടുംബ വാർഷികാഘോഷം വാരം കടവിൽ നടന്നു. വാരം കടവിലെ ക്യൂ ടൂ റിസോർട്ടിൽ കണ്ണൂർ ടൗൺ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എസ്.ബി. കൈലാസ നാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ വിജയിച്ച സഹപാഠികളുടെ മക്കളേയും, യുവ കവിയത്രി പ്രീത കമലിനേയും അനുമോദിച്ചു.
ഉദ്ഘാടന ശേഷം സഹപാഠികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവിധ കലാപരി പാടികളും അരങ്ങേറി. ദിനേശൻ, രാഗിണി ഹരീഷ്, എം.വി. ശ്രീകാന്ത്, മുരളീധരൻ, ടി.പി. പ്രസീത, ബീന സുരേന്ദ്രൻ, ലീന പുരുഷോത്തമൻ, കമലാക്ഷൻ, ശ്രീജ കക്കാടൻ, രാജിനി, പ്രേമലത, പ്രീത ദിനേശ്, വിനോദൻ, സ്നേഹജൻ എന്നിവർ ആശംസകൾ നേർന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം