ഗൂഡല്ലൂരിൽകാട്ടാന ആക്രമണം: ആദിവാസി മധ്യവയസ്ക്കൻമരിച്ചു
ഗൂഡല്ലൂർ: നീലഗിരിയിലെ അയ്യൻകൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മുരുക്കംപാടി ഉന്നതിയിലെ ചെമ്പനാ (65) ണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ വീടിനു സമീപത്തായിരുന്നു ആനയുടെ ആക്രമണം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജിഷ്ണുവിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പിന്നീട് ഇരുവരെയും പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചെമ്പൻ മരിച്ചത്. പന്തല്ലൂർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Comments
Post a Comment