അവസാനലാപ്പിൽ മുൻപൻ വിഡി ? മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയോടെ
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയേറി. പറവൂരിൽ നിന്നും വിഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചു. കെ സി വേണുഗോപാൽ ഡൽഹിയിലെ വീട്ടിൽ തന്നെ തങ്ങുകയാണ് എം എൽ എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും കെ സി യെ പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരം. എ കെ ആൻ്റണിയുടെ അഭിപ്രായമാരാഞ്ഞപ്പോഴാണ് ജനവികാരം പരിഗണിക്കണമെന്നാണ് തലമുതിർന്ന നേതാവായ ആൻ്റണിയുടെ അഭിപ്രായം വി എം സുധീരൻ, മുല്ല പള്ളി രാമചന്ദ്രൻ , തുടങ്ങിയവരും വിഡിയെ പിൻതുണച്ചു തിരുവനന്തപുരത്ത് തങ്ങുന്ന രമേശ് ചെന്നിത്തലയും ഏറെ പ്രതീക്ഷയിലാണ്. ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ആർ സി വരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗങ്ങൾ വിഡി സതീശനെ പിൻതുണക്കുന്നവരാണ് ജയിച്ച എം എൽ എ മാരിൽ നിന്നു വേണം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനെന്നാണ് ഘടക കക്ഷികളുടെ നിലപാട്. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ നിന്നും മുഖ്യമന്ത്രിയുടെ പേരുള്ള മുദ്ര പതിപ്പിച്ച കവർ കേരളത്തിൻ്റെ ചുമതലയുള്ള എഐ സി സി ഭാരവാഹി ദീപാ ദാസ് മുൻഷി ഭരണകക്ഷി എം എൽ എ മാരെ അറിയിക്കും.

Comments
Post a Comment