വായന കളരി സമാപിച്ചു*




മൂന്നുപെരിയ: സംസ്ഥാന ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷയും ചേർന്ന് വായനശാലകളിൽ നടത്തിവരുന്ന വായനക്കളരി മൂന്നു പെരിയ എ.കെ.ജി വായനശാലയിൽ സമാപിച്ചു. പത്ത് ദിവസങ്ങളിലായി  വ്യത്യസ്ത സർഗാത്മക പരിപാടികൾ അവതരിതരിപ്പിച്ചു. പ്രാദേശിക പഠന യാത്ര, കളിയും കാര്യവും, ബോട്ടിൽ പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, പേപ്പർ ബാഗ് നിർമ്മാണം, കൗതുക വസ്തു നിർമ്മാണം, കൈയെഴുത്തു മാസിക നിർമ്മാണം എന്നിവ നടന്നു.രജിൽ പുനക്കാലിന്റെ ഏടാകൂടം പ്രദർശനവുമുണ്ടായി. സമാപന യോഗം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട്‌ കെ.ജയരാജൻ അധ്യക്ഷനായി.ജനു ആയിച്ചാൻകണ്ടി, ടി.കെ.രാജൻ, മനോജ്,മധു ഏര്യം, ടി. രേഷ്മ എന്നിവർ സംസാരിച്ചു.  ലഹരിക്കെതിരായുള്ളകുട്ടികളുടെ ലഘുനാടകവും കൈയെഴുത്ത് മാസികാ പ്രകാശനവും കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും നടന്നു.
മരക്കാർകണ്ടി: വായന കളരിയുടെ ഭാഗമായി മരക്കാർകണ്ടി യുവജന വായനശാലയിൽ സർഗോത്സവം നടത്തി. ഡെപ്യൂട്ടി തഹസിൽദാർ വി. ഷിനു ഉദ്ഘാടനം ചെയ്തു  ഇ കെ സിറാജ് അധ്യക്ഷനായി.
തോട്ടട : ചിറക്കുതാഴെ ജ്ഞാനോദയ വായനശാലയിൽ വി ജ്യോതി ഉദ്ഘാടനം ചെയ്തു. ഡോ  അശോകൻ മുണ്ടോൻ  അധ്യക്ഷനായി. സിആർസി കോഡിനേറ്റർ ദിവ്യ രാഘവൻ പദ്ധതി വിശദീകരിച്ചു. ജനു ആയിച്ചാൻകണ്ടി, കെ ദിൽഷ കെ ശൈലജ, പി പി സതീശൻ, എം സി സന്തോഷ് എന്നിവർ സംസാരിച്ചു. കളിയരങ്ങ് എന്ന പരിപാടിയും ഉണ്ടായി 

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം