ബളാന്തോട് അധ്യാപകൻ കടന്നൽ കുത്തേറ്റു മരിച്ചു




 കാഞ്ഞങ്ങാട്:പാണത്തൂർ ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്ററാ(56) ണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. പറമ്പിൽ ജോലിക്കെത്തിയവർക്കൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഗുരുരാവസ്ഥയിൽ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിക്കെത്തിയ നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു . ഇവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ആരുടെയും നില ഗുരുതരമല്ല. ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വിജയൻ മാസ്റ്റർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കേയാണ് സംഭവം. രാജപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം