പ്രാർത്ഥനകളുമായി ഹാജിമാർ വിശുദ്ധ തീർത്ഥാടനത്തിന് യാത്രയായി




 

മട്ടന്നൂർ:ഏറെ കാലത്തെ കാത്തിരുപ്പിന് വിരാമമായി ഹാജിമാർ വിശുദ്ധ കർമങ്ങൾ നിർവഹിക്കുവാനായി മക്കയിലേക്ക് പുറപ്പെട്ടു. കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാർ ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിലെ ഹജജ് ക്യാമ്പിൽ എത്തിയത്. ഗൾഫ് നാടുകളിൽ ഉടലെടുത്ത കലുഷിത സാഹചര്യങ്ങൾക്ക് കുറച്ച് ആശ്വാസം വന്നതോടെയാണ് ഹജ്ജ് തീർഥാടനം സുഖകരമായത്. സംഘാടക സമിതി കൺവീനർ പി പി മുഹമ്മദ്​ റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോ-ഓഡിനേറ്റർ നിസാർ അതിരകം, ഹജ്ജ് നോഡൽ ഓഫീസർ എം സി കെ ഗഫൂർ, ഹജ്ജ് സെൽ ഓഫീസർ എസ്​ നജീബ്, സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ തുടങ്ങിവരുടെ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിച്ചു. ഈവർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കായി കണ്ണൂർ വിമാനത്താവളത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം