സോക്കറിൽ കാടാച്ചിറയുടെ പ്രതീക്ഷയായിആഷ്നൈ ബൈജു
കാടാച്ചിറ : സോക്കറിൽ ഭാവി പ്രതീക്ഷയായി ചാല ഗാരിസൺ ഫുട്ബോൾ അക്കാദമിയിലെ കളിക്കാരനായ
ആഷ്നൈ ബൈജു (ലൂയിസ്) .
കേരള സ്പോർട്സ് കൗൺസിലിന്റെ കാസർകോട് സ്പോർട്സ് ഹോസ്റ്റലിലേക്ക് താരത്തെ തെരഞ്ഞെടുത്തു. കൗമാര താരത്തിൻ്റെ കഴിവിനുള്ള അംഗീകാരമായാണ് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനത്തിനായി തെരഞ്ഞെടുക്കപെട്ടത്.
കാടാച്ചിറ ആനപ്പാലം സ്വദേശികളായ ബൈജു- പ്രീഷ്ന ദമ്പതികളുടെ മകനാണ് ആഷ്നൈ. കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്നൈ,പഠനത്തോടൊപ്പം തന്നെ ഫുട്ബോൾ മൈതാനത്തും തൻ്റെ മികവ് തെളിയിക്കുകയാണ് കാടാച്ചിറയുടെ അഭിമാനമായി കൊച്ചുമിടുക്കൻ സോക്കറിൽ പടവുകൾ കയറി മികച്ച താരമായി മാറുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
Comments
Post a Comment