യു ജി സി നെറ്റില്ലാത്ത അധ്യാപകരെ കൂട്ടപിരിച്ചുവിടൽ നടത്താനുള്ള നീക്കത്തിൽ നിന്നും പിൻതിരിയണം: സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്‌റ്റാഫ് അസോ. ഭാരവാഹികൾ
കണ്ണൂർ: 2018 യു ജി സി നെറ്റ് യോഗ്യത പറഞ്ഞ് ദീർഘകാലമായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കം അയൽ സംസ്ഥാന സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന് സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്‌റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂർ സർവകലാശാല സ്വാശ്രയ കോളേജുകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് സമയ പരിധി അനുവദിക്കാത്തതിൽ കണ്ണൂർ, കാസർകോട് , വയനാട് ജില്ലകളിലെ രണ്ടായിരത്തിലേറെ അധ്യാപകരാണ് വഴിയാധാരമായിട്ടുള്ളത്. കഴിഞ്ഞ നവംബർ 17 നാണ് സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നെറ്റ് നിർബന്ധമാക്കി കൊണ്ടു ഗവർണർ ഉത്തരവിറക്കിയത് കണ്ണൂർ, കാസർകോട് , വയനാട് ജില്ലകളിലെ അധ്യാപകരെ ഇതു കാരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടു മുഖ്യമന്ത്രി വി ഡി സതീശൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവർക്ക് പരാതി നൽകിയതായും മെയ് 22 ന് ചേരുന്ന കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നതായി പ്രതീക്ഷിക്കുന്നതായി എസ്എഫ്സി ടി എസ് എ ഭാരവാഹികൾ അറിയിച്ചു വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ഡോ. ഇ പി കൃഷ്‌ണകുമാർ, പ്രസിഡൻ്റ് പായം വിജയൻ, കെ സുനീഷ് , ഗണേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

Comments
Post a Comment