പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാർ തകർത്തു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത് സിപിഎം പ്രവർത്തകർ. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകൾ പൊട്ടിച്ചു.
തിരുവനന്തപുരത്ത് പിണറായിയുടെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലുള്ള റെയ്ഡ് പൂർത്തിയായി മടങ്ങുകയായിരുന്ന ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് അടിച്ചു തകർത്തത് കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി ഓടിച്ചു ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി വാടകയ്ക്കു വിളിച്ച കാറാണ് സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ തകർന്നത്. കല്ലേറിൽ ഡ്രൈവർക്ക് കണ്ണിന് പരുക്കേറ്റു ഇയാളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment