മഞ്ഞുരുകി : ചെന്നിത്തല മന്ത്രിസഭയിലേക്ക് ?



തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം