എം. വി ഗോവിന്ദൻ്റെ മണ്ഡലമായ തളിപ്പറമ്പിലെ കുറുമാത്തൂരിലും പി ജയരാജനെ അനുകൂലിച്ചു കൊണ്ട് ഫ്ളക്സ് ബോർഡ്




കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ്റെ മണ്ഡലമായ തളിപ്പറമ്പിലെ കുറുമാത്തൂരിൽ പി. ജയരാജന് അനുകൂലമായി ഫ്ളക്സ് ബോർഡ് ഉയർന്നു. കുറുമാത്തൂർ സഖാക്കളെന്ന പേരിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനും വരണമെന്നാണ് ഫ്ളക്സ് ബോർഡിൽ എഴുതിയിട്ടുള്ളത്.

വ്യക്തികളായ നേതാക്കന്മാർ നേതാക്കന്മാരായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതുകൊണ്ടാണ്... ജനങ്ങളെ സേവിക്കാൻ എന്നുള്ള ജോലി വിട്ട് വേറെന്തെങ്കിലും ചെയ്യാൻ ഏത് നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ കീഴ്പ്പെടുത്തും.

കണ്ണൂർജില്ലാ സെക്രട്ടറിയായിവിപ്ലവസൂര്യൻ സഖാവ് പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും വരണമെന്നാണ്

കുറുമാത്തൂർ സഖാക്കളുടെ പേരിൽ വെച്ച ഫ്ളക്സ് ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇതിന് സമാനമായ ഫ്ളക്സ് ബോർഡുകൾ വരുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ധർമ്മശാലയിൽ പാർട്ടി നേതൃത്വം മാറണമെന്ന് മോറാഴ സഖാക്കളെന്ന പേരിൽ പോസ്റ്റർ പ്രചരണം നടന്നിരുന്നു ഇതിന് പുറമേ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലമായ ധർമ്മടത്തെ ആഡൂരിലും മട്ടന്നൂർ മണ്ഡലത്തിലെ കോളയാടും ഇതിന് സമാനമായി ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം