മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം :പിണറായി വിജയൻ




കണ്ണൂർ: കടന്നപ്പള്ളി രാമചന്ദ്രൻ കറകളഞ്ഞ രാഷ്ട്രീയ നേതാവാണെന്ന് നിയുക്ത പ്രതിപക്ഷ നേതാവും സി പി എം പി . ബി അംഗവുമായിരുന്ന പിണറായി വിജയൻ പറഞ്ഞു മൊയാരത്ത് ശങ്കരൻ്റെ പേരിലുള്ള പുരസ്‌കാരം പൊതുജീവിതത്തിൽവിശുദ്ധി കാത്തുസൂക്ഷിക്കുന്നവർക്കാണ് നൽകി വരുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ് കടന്ന പള്ളിക്ക് ഈ പുരസ്‌ക്കാരം നൽകാൻ തീരുമാനിച്ചത് പൊലിസിൻ്റെയും കോൺഗ്രസിൻ്റെയും ക്രൂര മർദ്ദനമേറ്റാണ് മൊയാരത്ത് അകാലത്തിൽമരിച്ചത് കമ്യൂണിസ്‌റ്റുകാരെ വേട്ടയാടലിൻ്റെ ഭാഗമായിരുന്നു അത്. ഗാന്ധിജിയെയും നെഹ്രുവിനെയും നെഞ്ചിലേറ്റി ആരാധിക്കുന്ന കടന്ന പള്ളി പിൽക്കാലത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ഉറച്ചുനിൽക്കുകയായിരുന്നുവെന്നും നിലപാടിലെ സ്ഥിരതയാണ് അദ്ദേഹത്തിൻ്റെ സവിശേഷതയെന്നും പിണറായി പറഞ്ഞുമൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെൻ്റർ മൊയാരത്ത് ശങ്കരൻ സ്മാരക പുരസ്കാരം 2026 നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സമ്മാനിച്ചു. 

ചടങ്ങിൽ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെൻ്റർ പ്രസിഡൻ്റ് പുല്ലായിക്കൊടി ചന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ കെ വി സുമേഷ് എം എൽ എ. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സിപി സന്തോഷ് കുമാർ, കവിയൂർ രാജഗോപാലൻ, പി കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു സിപി രാജൻ സ്വാഗതവും മൊയാരത്ത് ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം