പയ്യാമ്പലം റോഡിൽഹോട്ടൽകുത്തി തുറന്ന് 1,02,000 കവർന്നു
കണ്ണൂർ : കണ്ണൂർ നഗരത്തിലെ പയ്യാമ്പലം റോഡിൽഹോട്ടലിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കാഷ് കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിരണ്ടായിരം രൂപ കവർന്നുവെന്ന പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ വൈൽഡ് കഫെയിലാണ് മോഷണം. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി വ്യക്തമായത്.
തുടർന്ന് ജീവനക്കാരൻ നാറാത്ത് നിടുവത്ത് സ്വദേശി കെ. ടി. റഫീഖ് ടൗൺ പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിന് പുറമേ കണ്ണൂർ പ്രസ് ക്ളബ്ബ് റോഡിലെ ഏഴു കടകളിൽ മോഷണം നടന്നിരുന്നു. ഒന്നേ കാൽ ലക്ഷം രൂപയും വിലപിടിപ്പുള്ള സാധനങ്ങളുമാണ് ഇവിടെ നിന്നും നഷ്ടമായത്.
Comments
Post a Comment