ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; മലയാളിയായ മോഡല്‍ അറസ്റ്റിൽ

...

മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന ഉയര്‍ന്ന നിലവാരമുളള 'ഹൈഡ്രോപോണിക് മരിജുവാന'യാണ് ഹര്‍ഷ സണ്ണി കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലിറങ്ങിയ ഹര്‍ഷയെ പതിവ് പരിശോധനയ്ക്കിടെ സംശയാസ്ദപദമായ പെരുമാറ്റം കണ്ടതോടെ മുംബൈ വിമാനത്താവളത്തില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് ഹര്‍ഷ ജൂണ്‍ പത്തിന് അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹര്‍ഷ സണ്ണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അവരെ തടയുകയായിരുന്നു. ഹര്‍ഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വാക്വം സീല്‍ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈ ക്വാളിറ്റി ഹൈഡ്രോപോണിക് മരിജ്വാനയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഹര്‍ഷ സണ്ണിയെ എന്‍ഡിപിഎസ് ആക്ട് പ്രകാരം നിരോധിത ലഹരി കടത്തിയതിന് അറസ്റ്റ് ചെയ്തു. 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹൈഡ്രോപോണിക് മരിജ്വാനയാണ് പിടികൂടിയത്. 2025-ലെ മിസ് കേരളാ മത്സരാര്‍ത്ഥിയായിരുന്നു ഹര്‍ഷ സണ്ണി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എവിടെ വിതരണം ചെയ്യാനാണ് ലഹരി എത്തിച്ചതെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം