തലശേരിയിൽ1.120 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തലശേരി:തലശ്ശേരിയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. ബൈക്കിൽ കടത്തിയ1.120 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് ഷാഹിദൂർഖക് (35) നെ യാണ്തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ആദർശിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായിതലശ്ശേരി തിരുവങ്ങാട് കണ്ടിക്കൽ അണ്ടർ പാസ്സിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കെ എൽ 58 ബി.6778 നമ്പർ സ്ക്കൂട്ടറിൽ കടത്തിയ 1.120 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ നസീർ ബി, അ സി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്സന്തോഷ് ടി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ സുമേഷ് എം കെ പ്രസന്ന എം കെ , സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് സി പി, സരിൻരാജ് കെ, ഷിനോയ് വി , വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ എം , ഡ്രൈവർ സരിൻ എന്നിവരും ഉണ്ടായിരുന്നു
Comments
Post a Comment