മേജർ രവീസ് ട്രെയിനിങ് അക്കാദമിയിലെ 128 വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചു: വിജയാരവം14 ന് കണ്ണൂരിൽ


കണ്ണൂർ:ആർമി, നേവി, എയർഫോഴ്‌സ് കേന്ദ്രസേനകളിൽ ജോലി ആഗ്രഹി ക്കുന്ന യുവതീ-യുവാക്കൾക്ക് പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പ്രീ റിക്രൂട്ട്‌മെൻ്റ് ട്രെയിനിംഗ് സെൻ്ററായ മേജർ രവീസ് ട്രെയിനിംഗ് അക്കാദമിയിലെ 128  വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചതായി മാനേജ്മെൻ്റ് പ്രതിനിധികൾ കണ്ണൂർ പ്രസ്. ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിനിമാ സംവിധായകനും റിട്ട മേജറുമായ രവിയാണ് സ്ഥാപനം നടത്തുന്നത്. 2025 ൽ 540 കുട്ടികൾക്ക് വിവിധ സേനകളിലായി ജോലി ലഭിച്ചിട്ടുണ്ട്. 2026 ലെ ആദ്യ റിസൾട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാലിക്കറ്റ് എ.ആർ ഒ യുടെ കീഴിൽ അക്കാദമിയുടെ 128 കുട്ടികൾക്കാണ് പുതുതായി നിയമനം ലഭിച്ചിരിക്കുന്നത്. അതിൽ 48 കൂട്ടികൾ കണ്ണൂർ സെന്ററിൽ നിന്നുമാണെന്നത് കണ്ണൂർ ജില്ലയ്ക്ക് അഭിമാനകരമായ കാര്യമാണ്. ഈ 48 കുട്ടികൾക്കും മേജർ രവികാഷ് അവാർഡും മെമന്റോയും നൽകിയാണ് യാത്രയാക്കുന്നത് വിജയാരവം
 ജൂൺ 14 ന് രാവിലെ ഒൻപതിന്
കണ്ണൂർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമനം ലഭിച്ച കുട്ടികൾക്ക് യാത്രയയപ്പ് നൽകും അന്നേ ദിവസം പുതിയ കുട്ടികൾക്ക് അക്കാദമിയിൽ ചേരാനുള്ള പ്രീ-റിക്രൂട്ട്‌മെന്റ്റ് സെലക്ഷൻ അക്കാദമിയുടെക്യാമ്പും ഇതിനൊപ്പം നടക്കുന്നുണ്ട്. ഓരോ വർഷവും നൂറു കണക്കിന് യുവാക്കളെ സൈന്യത്തിലെത്തിക്കാൻ രവീസ് പരിശീലനത്തിലൂടെ സാധിക്കുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളില അക്കാദമിക്ക് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ, തലശേരി ഇരിട്ടി, തളിപ്പറമ്പ്, പിലാത്തറ  കൂത്തുപറമ്പ്, കാഞ്ഞങ്ങാടും പ്രവർത്തിക്കുന്നുണ്ട് കാഞ്ഞങ്ങാട്, കാസർകോട് പരിശീലന കേന്ദ്രങ്ങളുണ്ട്. 
വാർത്ത സമ്മേളനത്തിൽ
റിട്ട:ക്യാപ്റ്റൻ എം പിവിജയൻ , സിവിഗംഗാധരൻ ,
ദർശൻ രാജ്
എം. വിജേഷ്‌കാനാട്
എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം