കാസർകോട്ടെ ലോഡ്ജിൽ 19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


കാസർ​ഗോഡ് : കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ.
കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുറ്റാരോപിതനായ യുവാവ് അറസ്റ്റിലായി. കാസർകോട് സ്വദേശി വിഷ്ണുവാണ് പൊലീസ് പിടിയിലായത്. കുടുംബ പ്രശ്നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം. ബലംപ്രയോഗിച്ച് ഫോൺ പിടിച്ച് വാങ്ങിയെന്നും മർദ്ദിച്ചെന്നും യുവതിയുടെ മൊഴി പറയുന്നു. സംഭവം പുറത്തറിഞ്ഞത് യുവതി ഫോൺ കൈക്കലാക്കി വീട്ടുകാരെ വിളിച്ചതോടെയാണ്. വീട്ടുകാർ ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് 19 വയസുകാരിയെ വിളിച്ചു വരുത്തുകയും കെട്ടിയിട്ട് പീഡിപ്പിച്ച് മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു വെന്നാണ് പരാതി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം