കണ്ണൂർ കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം നിർമ്മാണം പൂർത്തീകരിക്കാൻ 20 കോടി, കണ്ണൂർ മണ്ഡലത്തെ പരിഗണിച്ച് യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റ്



കണ്ണൂർ: വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ സംസ്ഥാന ബഡ്ജറ്റിൽ കണ്ണൂർ മണ്ഡലത്തിൽ നിരവധി പദ്ധതികൾക്ക് ഫണ്ട് വകയിരുത്തിയതായി ടി ഒ മോഹനൻ എം എൽ എ അറിയിച്ചു.
കണ്ണൂർ കോർപ്പറേഷൻ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന്  20 കോടി അനുവദിച്ചതാണ് അതിൽ മുഖ്യം. സർക്കാർ അധിക ഫണ്ട് ലഭിച്ചതോടെ പാതി വഴി പിന്നിട്ട കോർപറേഷൻ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.
ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കാൻ 15 കോടി,
 മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെ നാലുവരിപ്പാത 60 കോടി,
നടാൽ, താഴെചൊവ്വ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ടുകോടി.
വലിയന്നൂർ- മുണ്ടേരി മൊട്ട റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ അഞ്ചു കോടി
ഏച്ചൂർ നല്ലാഞ്ചിക്കുളം നവീകരിക്കൽ രണ്ടുകോടി.
കുടുക്കിമൊട്ട- പുറവൂർ കണ്ണൂർ മണ്ഡലം അതിർത്തി വരെ റോഡ് സൗന്ദര്യവൽക്കരണം രണ്ടു കോടി.മുണ്ടേരി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം അഞ്ചു കോടി.
 മുണ്ടേരി പൊതു ശ്മശാനം 1.5 കോടി
 മുണ്ടേരി പക്ഷി സങ്കേതത്തോടനുബന്ധിച്ച് ഹാപ്പിനസ് പാർക്ക് 2 കോടി.ആനയിടുക്ക് റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ട് കോടി , താഴെചൊവ്വ- ചക്കരക്കല്ല് എയർ പോർട്ട്‌ റോഡ് നവീകരണം 15 കോടി.മുണ്ടയാട് - മതുക്കോത്ത് റോഡ് ബാക്കി ഭാഗം ടാറിങ് മൂന്നു കോടി.ഏച്ചൂർ ബാങ്ക് പള്ളിപ്പൊയിൽ റോഡ് 2 കോടി,
ഹാജിമൊട്ട മാച്ചേരി റോഡ് ഒരു കോടി മാപ്പിള ബേ ഹാർബർ അടിസ്ഥാന സൗകര്യമൊരുക്കൽ ഒരു കോടി. എന്നിങ്ങനെയാണ് മണ്ഡല വികസനത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം