പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025 രാജ്മോഹൻ നീലേശ്വരത്തിന്



കണ്ണൂർ:ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രച ന അവാർഡ് 2025' രാജ്മോഹൻ നീലേശ്വരത്തിന് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ തീമാടൻ എന്ന രചനക്കാണ് പു രസ്കാരം. 2021ൽ ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയി ലൂടെ രാജശേഖരൻ ഓണത്തു രുത്താണ് ബഹ്റൈൻ പ്രതിഭപ്രഥമ നാടക അവാർഡിന് അർ ഹനായത്. തുടർന്നുള്ള വർഷങ്ങ ളിൽ ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്.കെ. സതീ ഷ്, റിയലി സോറി ഇതൊരു ഷേ ക്സ്പിയർ നാടകം അല്ല എന്ന കൃ തിയിലൂടെ ഡോ. ചന്ദ്രദാസ് എന്നി വർ പുരസ്‌കാര ജേതാക്കളായി.
പ്രശസ്ത നാടകപ്രവർത്തക നും എഴുത്തുകാരനും ചിത്രകാ രനുമായ ഡോ. സാം കുട്ടി പട്ടംക രിയാണ് ജൂറി ചെയർമാൻ. ലഭിച്ച 27 രചനകളിൽ നിന്നാണ് തീമാട ൻ അവാർഡിനർഹമായത്. 2024 ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീക രിക്കപ്പെടാത്തതുമായ മൗലിക
രചനകളെയാണ് അവാർഡിനാ യി പരിഗണിച്ചത്. ഇരുപത്തിയയ്യാ യിരം രൂപയും വെങ്കലശില്പവുമട ങ്ങിയതാണ് അവാർഡ്.
പുരസ്ക്കാരത്തിനായി കൃതി കൾ അയച്ച് തന്ന് സഹകരിച്ച സ്ഥിര പ്രതിഷ്ഠരും നവാഗതരു മായ മുഴുവൻ നാടക കൃത്തുക്ക ളെയും അഭിനന്ദിക്കുന്നുവെന്നും ഇനിയും തങ്ങളുടെ മികച്ച നാട ക രചനകളുമായി പ്രതിഭ നാട ക അവാർഡുമായി കൂടുതൽ നാ ടകപ്രവർത്തകർ സഹകരിക്കു മെന്ന് പ്രതീക്ഷിക്കുന്നുവെന്നും
പ്രതിഭ ഭാരവാഹികൾ അറിയി ച്ചു. പുരസ്‌കാര സമർപ്പണ തീ യതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതി ഭ ജനറൽ സെക്രട്ടറി വി.കെ സു ലേഷ്, പ്രസിഡന്റ് മഹേഷ് കെ .വി, മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ, നാടക വേദി കൺവീനറുടെ ചുമ തല വഹിക്കുന്ന രാജേഷ് തലാ യി എന്നിവർ വാർത്ത സമ്മേളന ത്തിൽ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം