ഡോ. എം മുഹമ്മദലിയുടെസുരക്ഷിത മാതൃത്വം പുസ്‌തക 'പ്രകാശനം 26 ന് കണ്ണൂരിൽ



ചക്കരക്കൽ : ചക്കരക്കൽ സ്വദേശിയും
ഐ എം എ മുൻ സംസ്ഥാന പ്രസിഡൻ്റും പ്രമുഖ ഡോക്ടറുമായ എം മുഹമ്മദലി രചിച്ച 'സുരക്ഷിത മാതൃത്വ 'ത്തിൻ്റെ പ്രകാശനം ജൂൺ 26 ന് രാത്രി 7.30 ന് കണ്ണൂരിലെ ഗ്രാൻ്റ് ബനാലയിൽ  നടക്കും.  കണ്ണൂർ കോർപ്പറേഷൻ മേയർ  അഡ്വ. പി ഇന്ദിരയിൽ നിന്ന് മലബാർ കേൻസർ കെയർ സൊസൈറ്റി പ്രസിഡൻ്റ് ഡോ. ഡി കൃഷ്ണനാഥ പൈ പുസ്തകം ഏറ്റുവാങ്ങും. ഡോ. കെ ബീന അധ്യക്ഷത വഹിക്കും . ഗർഭധാരണത്തിന് മുൻപും ശേഷവും പ്രസവാനന്തരവും സ്ത്രീകൾ നേരിടുന്ന വ്യക്തി പരവും സാമൂഹികവും ആയ പ്രശ്‌നങ്ങളെ കുറിച്ചും അവകാശ സംരക്ഷണത്തെ കുറിച്ചും പുസ്തകം ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ടെന്ന് ചക്കരക്കല്ലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മുഹമ്മദലി പറഞ്ഞു.ഇദ്ദേഹത്തിന്റെ  രണ്ടാമത്തെ പുസ്തകമാണിത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം