മാസപ്പടി കേസിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യും , ഈ മാസം 29 ന് ഹാജരാകാൻ നോട്ടീസ് നൽകി
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണയെ വീണ്ടും ചോദ്യം ചെയ്യും ഇഡി. ഈ മാസം 29ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു.
അന്നേ ദിവസംരാവിലെ 10:30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കർ തുറന്ന് പരിശോധിച്ചതിന് പിന്നാലെയാണ് ഇഡി നടപടി.
വീണയെ വിളിച്ചുവരുത്തിയായിരുന്നു ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ വച്ച് വീണയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതേസമയം, എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ കോടതി കൈമാറാൻ നിർദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറിയിട്ടില്ല.
Comments
Post a Comment