വി ഐ പി യായി മത്തി : വില കുത്തനെ കൂടി : കി ലോ വിന് 500 രൂപയായി



കണ്ണൂർ: സാധരാണക്കാരൻ്റെ ഇഷ്‌ടമത്സ്യവിഭവങ്ങളിലൊന്നായ മത്തി വില ടോപ് ഗിയറിലെത്തി. കണ്ണൂർ മാർ
ക്കറ്റിൽ 500 രൂപയാണ് ഒരു കിലോ നാടൻ മത്തിയുടെ വില. അയലക്ക് 350 രൂപയും അടവ് 460, കറ്റ്ല 450 എ ന്നിങ്ങനെയുമാണ് ഇന്നത്തെ മാർക്കറ്റ് വില. അതേസമ യം അയൽ സംസ്ഥാനങ്ങ ളിൽ നിന്ന് ലോറി മാർഗം എ ത്തുന്ന മത്തിക്ക് 300 രൂപയാ ണ് ഈടാക്കുന്നത്.
ട്രോളിംഗിനെ തുടർന്ന് മ ത്സ്യലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണ മെന്ന് വ്യാപാരികളും മത്സ്യ ത്തൊഴിലാളികളും പറയുന്നു. വിലക്കയറ്റം കാരണം തീൻ മേശയിൽനിന്ന് മലയാളികളു ടെ പ്രധാന വിഭവമായ മത്തി അപ്രത്യക്ഷമായിക്കൊണ്ടിരി ക്കുകയാണ്. ഹോട്ടലിലും മത്തി പൊരിച്ചതിന് വില കുത്തനെ കൂടിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയതു കാരണം എങ്ങനെ ജീവിക്കണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് സാധാരണ കുടുംബങ്ങൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം